കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ആള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് 27ന് സംസ്ഥാനത്തെ പമ്പുകളടച്ച് സമരം ചെയ്യും. ഓയില്‍ കമ്പനികള്‍ ഇനി പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചശേഷം മാത്രമേ ആകാവൂ, ജില്ലാ കളക്ടര്‍മാര്‍ അതുവരെ പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കരുത്, നിലവില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് കേരള സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച പുതിയ ലൈസന്‍സുകള്‍ പിന്‍വലിക്കുക, ഇന്ധനവിലയുടെ അഞ്ച് ശതമാനം ഡീലര്‍ കമ്മീഷന് നല്‍കുക, പെട്രോള്‍ പമ്പുകളില്‍ ഉണ്ടാകുന്ന സാമൂഹ്യ വിരുദ്ധ അതിക്രമങ്ങള്‍ ഗുണ്ടാലിസ്റ്റില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുക, താപവ്യതിയാനം മൂലം ഡീലര്മാര്ക്കുണ്ടാകുന്ന ഇന്ധനനഷ്ടം കമ്പനികള്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: