വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് തന്റെ ഉടമസ്ഥതയിലുള്ള ദ്വീപ് വിറ്റത് എട്ട് മില്യണ്‍ ഡോളറിന്(ഏകദേശം 49 കോടി രൂപക്ക്). തെക്കുപടിഞ്ഞാറന്‍ വാഷിംഗ്ടണിലുള്ള ദ്വീപാണ് പേര് വെളിപ്പെടുത്താത്ത ആള്‍ക്ക് വിറ്റതെന്ന് അലന്റെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു.
ഒബത് വര്‍ഷം മുമ്പ് വില്‍പ്പനക്ക് വച്ചതാണെങ്കിലും ഇപ്പോഴാണ് ദ്വീപ് വില്ക്കാന് അലന് കഴിഞ്ഞത്. നേരത്തെ 20 മില്യണ്‍ ഡോളറായിരുന്നു ദ്വീപ് വില്‍പ്പനക്ക് വെച്ചിരുന്നത്. പിന്നീട് വില കുറക്കുകയായിരുന്നു. 292 ഏക്കറോളം പരന്നുകിടക്കുന്ന വിജനമായ ദ്വീപില്‍ ബോട്ടിലോ, വിമാന മാര്‍ഗത്തിലൂടേയും മാത്രമേ എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ.
ദ്വീപ് വാങ്ങുന്നയാള്‍ അവിടത്തെ പരിസ്ഥിക്ക് കൂടി മുന്‍ഗണന നല്‍കണമെന്ന് അലന് ആഗ്രഹിച്ചിരുന്നതായി റിയല്‍ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു. ദ്വീപില്‍ എട്ട് വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും വീടുകള്‍ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കുമെന്നും ദ്വീപ് വാങ്ങിയ ആളുടെ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: