ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലീം വിരുദ്ധനായിരുന്നില്ലെന്ന് റാഫിക് സക്കറിയയുടെ വാക്കുകളെ ഉദ്ധരിച്ച് ബിജെപി മുതിര്‍ന്ന നേതാവ് അദ്വാനി. ഉരുക്ക് മനുഷ്യനെക്കുറിച്ചുള്ള പഠനത്തിലാണ് ഇസ്ലാം ഗവേഷകനും കോണ്‍ഗ്രസ് നേതാവുമായ റാഫിക് സക്കറിയ ഇപ്രകാരം അടിവരയിടുന്നത്.
ഈ അടുത്ത കാലത്തായി ഒരു ദേശീയ മാഗസിനില്‍ പട്ടേലിനെ വര്‍ഗീയ വാദിയായും ജവഹര്‍ലാല്‍ നെഹ്റുവിനെ മതേതരത്വ വാദിയായും ചിത്രീകരിച്ചിരുന്നു. ഇക്കാരണത്താലാണ് സംഘ പരിവാര്‍ പട്ടേലിനെ പിന്തുണക്കുന്നതെന്ന് ലേഖനം പറയുന്നു. ഈ തലതിരിഞ്ഞ റിപ്പോര്‍ട്ടില്‍ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്ന് അദ്വാനി സ്വന്തം ബ്ലോഗില്‍ കുറിച്ചു.
റാഫിക് സക്കറിയയുടെ സര്‍ദാര്‍ പട്ടേല്‍ ആന്റ് ഇന്ത്യന്‍ മുസ്ലീം എന്ന പുസ്തകം പട്ടേല്‍ മുസ്ലീം വിരുദ്ധനല്ലെന്ന് തെളിയുന്നതാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: