പൂഞ്ഞാര്‍: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷ ഡോ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടക്കച്ചിറ വിദ്യാധിരാജാശ്രമം മഠാധിപതി സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.
കോട്ടയം മേഖലാ ഭഗിനി പ്രമുഖ ലളിതാംബിക കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭഗിനിപ്രമുഖ സ്മിത ടീച്ചര്‍, സഹഭഗിനി പ്രമുഖ ഡോ.ആഷാ ഗോപാലകൃഷ്ണന്, ചിഞ്ചു കെ.ആര്. തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലയില് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, എ.ഗോപാലകൃഷ്ണന്, സ്വാമിനി ശിവാനന്ദപുരി, ഡോ.എന്‍.ആര്.മധു, പ്രൊഫ. സി.എന്‍. പുരുഷോത്തമന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കും.
27ന് വൈകിട്ട് ചേരുന്ന സ്ത്രീശക്തി സമ്മേളനം സംസ്ഥാന വനിതാകമ്മീഷന് അംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 9ന് ശിബിരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: