ന്യൂദല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ നിശ്ചയിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ചര്‍ച്ചകള്‍ ആദ്യം കേരളത്തില്‍ നടക്കുമെന്നും പിന്നെ ജനുവരിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പ്രതിമയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്.
എല്ലാവരെയും ആ പ്രതിമ കാണിച്ചതാണ്. എംപിമാര്‍ വീണ്ടും മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കെപിസിസി വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന അഭ്യൂഹം ശരിയല്ല.
ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിയെന്ന് ചെന്നിത്തല പ്രതികരിച്ചു. അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതില്‍ ചെന്നിത്തല ഹൈക്കമാന്റിനോട് സാവകാശം തേടി. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്.
ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടിക എത്രയും വേഗം തയ്യാറാക്കാന്‍ ഹൈക്കമാന്റ് വിവിധ പിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെ കുറിച്ച് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സമയം വേണമെന്നാണ് ചെന്നിത്തല ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം കൈക്കൊള്ളും. ഹൈക്കമാന്റ് പ്രതിനിധികളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച വൈകീട്ട് നടക്കും. സംഘടനാ വിഷയങ്ങളെ കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: