കൊച്ചി: സേവന നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ ചോദ്യംചെയ്യലിനായി നടന് ദിലീപ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായി.
ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ് മനസിലാക്കാന്‍ വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന്റെ എറണാകുളം ജില്ലയിലെ മൂന്നു വീടുകളില്‍ നിന്നും സിനിമാ നിര്‍മാണ കമ്പനിയില്‍ നിന്നുമായി കണക്കില്‍പ്പെടാത്ത 13 ലക്ഷം രൂപയും വിദേശ കറന്‍സിയും സെന്‍ട്രല്‍ എക്സൈസ് പിടിച്ചെടുത്തിരുന്നു.
സേവന നകുതി കുടിശിക വരുത്തിയ പ്രമുഖ നടന്മാര്ക്കും മറ്റും സെന്‍ട്രല്‍ എക്സൈസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇവര്‍ ഈ മാസം 31നകം വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: