ന്യൂദല്‍ഹി: ദല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് രാഷ്ട്രപതി അനുമതി നല്കി. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നും ജന്‍ ലോക്പാല്‍ ബില്‍ 15 ദിവസത്തിനകം പാസാക്കുമെന്ന് പാര്‍ട്ടി നേതാവ് മനീഷ് ശിശോദിയ പറഞ്ഞു. അഴിമതി ചെറുക്കുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണയോടെ തയാറാക്കിയതാണ് ജന്‍ ലോക്പാല്‍ ബില്‍. പാര്‍ലമെന്റ് പാസാക്കിയ ബില്ലിലുള്ളതിനെക്കാള് കര്‍ശനമായ വ്യവസ്ഥകളാണ് ഇതിലുള്ളത്.
ഇപ്പോള്‍തന്നെ ബില്ലിന്റെ കരട് എ.എ.പിയുടെ പക്കലുണ്ട്. ദല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ദല്‍ഹിനിവാസികള്‍ സമതിച്ചെന്ന് ആംആദ്്മി പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ തീരുമാനിക്കുമെന്നാണ് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പറഞ്ഞതെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: