കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രത്തില്‍ കാളയെ ദാരുണമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡില്‍ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തായുള്ള ശ്രീഗണപതിയാര്‍ കോവില്‍ ക്ഷേത്രമുറ്റത്താണ്് കാളയെ കൊന്നത്. മൂന്ന് വര്‍ഷമായി ക്ഷേത്രമൈതാനിയില്‍ ഭക്തരുടെ സംരക്ഷണയിലും പരിപാലനത്തിലും കഴിഞ്ഞിരുന്ന ‘ഗണേശന്’ എന്ന കാളയെയാണ് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന് തെക്കുഭാഗത്തായി കെട്ടിയിരുന്ന കാളയെ കാലിലും കഴുത്തിലും കയറുകൊണ്ട് വരിഞ്ഞു കെട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. നടപ്പന്തലിെന്്റ തൂണിലും സമീപത്തുള്ള തെങ്ങിലും വരിഞ്ഞുകെട്ടി കയറുകൊണ്ട്്് കഴുത്തില്‍ കുരുക്കിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
. രാവിലെ ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയ ഭക്തയാണ് കൊല്ലപ്പെട്ട നിലയില്‍ കാളയെ കണ്ടത്. സംഭവമറിഞ്ഞതോടെ നിരവധി ഭക്തജനങ്ങളും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ക്ഷേത്രമുറ്റത്ത്് ആളുകളുടെ നിഴല്‍ കണ്ടതായി സമീപത്തുള്ള വീട്ടുകാര്ക്ക്് സംശയം തോന്നിയെങ്കിലും അയ്യപ്പഭക്തര്‍ എത്തിയതാണെന്നാണ് കരുതിയത്.
മൂന്ന്്് വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രസന്നിധിയില്‍ എത്തിയതാണ് കാള. ഭക്തജനങ്ങളും സമീപവാസികളും ചേര്‍ന്ന് ഭക്ഷണവും വെള്ളവും കൊടുത്ത് പരിപാലിച്ചിരുന്നു. ക്ഷേത്രത്തിലെത്തുന്നവര്ക്ക്് ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ശാന്ത പ്രകൃതക്കാരനായിരുന്നു കാള. ഗണേശന് എന്ന വിളികേട്ടാലുടന്‍ സമീപത്തേക്ക് ഓടിയെത്തുമായിരുന്നെന്ന് ഭക്തരിലൊരാള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിെന്്റ നേതൃത്വത്തില്‍ ഉടന്‍ മറവ് ചെയ്യാന്‍ ശ്രമം നടന്നത് പ്രതിഷേധത്തിന് കാരണമായി. പിന്നീട് ഫോറന്‍സിക് വിദഗ്ധരും, ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. നടപ്പന്തലിനുള്ളില്‍ നിന്നും കണ്ടെത്തിയ ചെറിയ കത്തി ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. കാഞ്ഞിരപ്പള്ളി-കുമളി റോഡില്‍ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഫയര്‍സ്റ്റേഷനു സമീപത്ത് വരെയാണ് പോലീസ്നായ്് മണം പിടിച്ചെത്തിയത്. പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്ത് കാളയെ മറവ് ചെയ്തു. സീനിയര്‍ വെറ്റിറിനറി സര്ജന് ഡോ. ജോസ്്് ഇ. ഫിലിപ്പ്, വെറ്റിറിനറി സര്ജന് വി. രമ്യ, ഡോ. ഡെന്നിസ് തോമസ്, അസിസ്റ്റന്്ര്് പ്രൊജക്ട് ഓഫീസര്‍ ഡോ. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആര്. ഡി. ഒ. വി. ആര്. ആര്. മോഹനന് പിള്ള, തഹസീല്‍ദാര്‍ ജോസഫ്് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. ഉണ്ണികൃഷ്ണന്, അസി. ദേവസ്വം കമ്മീഷണര്‍ കെ. ജി. മുരളീധരന്, വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി, മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ടോം കെ. മാത്യു, ഡോ. എം. കെ. ബിനു, ഡോ. സൈജു എന്നിവരും എത്തിയിരുന്നു. ആേന്്റാ ആന്‍്റണി എം. പി, ഗ്രാമപഞ്ചായത്ത്് പ്രസിഡന്്ര്് പി. എ. ഷെമീര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി.
പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് ആര്. എസ്. എസും, ഹിന്ദു ഐക്യവേദിയും, ബി. ജെ. പിയും ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. വര്‍ഗീയകലാപം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിനെതിരെ തദ്ദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രകടനവും നടത്തി. ടൗണിലെ മുഴുവന്‍ കടകളും രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ അടച്ച് വ്യാപാരികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ചില സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചിരുന്നു. ഗതാഗതം ഹര്‍ത്താലില്‍ നിന്ന്് ഒഴിവാക്കിയിരുന്നു.
ഋഷഭവാഹനത്തെ ആചാരങ്ങളോടെയാണ് സംസ്ക്കരിച്ചത്. ഭക്തര്‍ക്കുള്ള ബഹുമാനസൂചകമായി കാഞ്ഞിരപ്പള്ളിയിലേയ്ക്ക് കാളയുടെ മൃതശരീരവും വഹിച്ച് വിലാപ യാത്ര നടത്തി.
വിലാപയാത്രയ്ക്ക് ശേഷം ക്ഷേത്രമൈതാനിയില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ മൃതശരീരം സംസ്ക്കരിച്ചു. സ്വാമി സത്സസ്വരൂപാനന്ദ സരസ്വതി, ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, സംസ്ഥാന സെക്രട്ടറി ആര്. എസ്. അജിത്, ആര്. എസ്. എസ്. ജില്ലാ കാര്യവാഹ് കെ. ആര്. കണ്ണന്, ജില്ലാ പ്രചാരക് അനീഷ്, ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, നിയോജക മണ്ഡലം പ്രസിഡന്്ര്് കെ. ജി. കണ്ണന്, നാരായണന് നമ്പൂതിരി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ. ടി. തുളസീധരന്‍, ജില്ലാ സെക്രട്ടറി ആര്. ഹരിലാല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: