കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവില്‍ ക്ഷേത്രത്തില്‍ സംരക്ഷിച്ചിരുന്ന കാളയെ കൊലപ്പെടുത്തിയ സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുന്പില് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം ക്ഷേത്രസന്നിധിയില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു യാദൃശ്ചികമായ സംഭവമായി കാണരുത്.
വര്‍ഗീയ സംഘര്‍ഷത്തിനുള്ള ആസൂത്രിത ശ്രമമാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റകൃത്യം ചെയ്തവരെ പിടികൂടുന്നതിനൊപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൂടി നിയമത്തിന് പിന്നില്‍ കൊണ്ടുവരണം. പ്രതികളെ പിടികൂടി നിസാര കേസായി ഏഴുതിതള്ളുവാന് ശ്രമിക്കാതെ പോലീസ് സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കുന്നതിനായി 25 ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ഗണപതിയാര്‍ കോവിലില്‍ ചേരുമെന്നും യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: