ഹൈദരാബാദ്: തെലങ്കാന ബില്‍ പിന്‍വലിക്കണമെന്നാവശ്യവുമായി സീമാന്ധ്രയില്‍നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എമാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു.
ആന്ധ്ര വിഭജനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതില്‍ ഇടപെടണമെന്നും അംഗങ്ങള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.സീമാന്ധ്രയിലെ ടിഡിപി എംഎല്‍എമാരുടെ പ്രതിനിധി സംഘമാണ് രാഷ്ട്രപതിഭവനിലെത്തി മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച രേഖയും സംഘം രാഷ്ട്രപതിക്ക് നല്കി. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് ആന്ധ്രയെ വിഭജിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന വിഭജനം കൊണ്ട് അധികാരദുര്‍വിനിയോഗമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് എംഎല്‍എമാരില്‍ ഒരാളായ ഡി.നരേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ദ്രുതഗതിയിലുള്ള തീരുമാനമാണ് ബില്ലിന്റെ കാര്യത്തിലെടുത്തതെന്ന് എംഎല്‍എമാര്‍ രാഷ്ട്രപതിയോട് പറഞ്ഞു.
ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബില്‍ 2013 സംബന്ധിച്ച് ഡിസംബര്‍ 12 ന് അയച്ച റിപ്പോര്‍ട്ടിനുള്ള മറുപടിയും ഇതുസംബന്ധിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റിയും ജനുവരി 23 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് രാഷ്ട്രപതി നിര്‍ദ്ദേശിച്ചിരുന്നു.
തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) സംസ്ഥാന വിഭജനത്തിന്റെ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയം സംബന്ധിച്ച് ഭരണഘടനാപരമായ നടപടികള്‍ നടക്കുന്നതായി രാഷ്ട്രപതി അറിയിച്ചതായി ടിആര്‍എസിന്റെ പ്രതിനിധിയും പാര്‍ലമെന്റംഗവുമായ ജി.വിവേക് പറഞ്ഞു. ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡിയും ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചെയ്യുന്നതെന്ന് ടിആര്‍എസ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: