കോട്ടയം: ബിജെപി കോട്ടയം ജില്ലാപ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കബാവയെ ദേവലോകം അരമനയില്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസ നേരുകയും ക്രിസ്തുമസ് കേക്ക് നല്‍കുകയും ചെയ്തു.
ബിജെപി ദേശീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ദേശീയതയെ മുറുകെ പിടിക്കുന്ന സമീപനമാണ് സഭയുടേതെന്നും നാടിന്റെ വികസനം ദേശീയതയിലൂടെ മാത്രമേ സാധ്യമാകൂ എന്നും കാതോലിക്കബാവ പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കോര സി. ജോര്‍ജ്ജ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, കോട്ടയം മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് എന്നിവരും ബിജെപി സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: