ശബരിമല: ചില പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരോട് മോശമായി പെരുമാറുന്നതായി പരാതി. അയ്യപ്പഭക്തരോട് മോശമായി സംസാരിക്കുന്നതും പിടിച്ചുതള്ളുന്നതുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്തരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ കണക്കിലെടുക്കേണ്ടതുണ്ട്.ഭക്തര്‍ ശരീരനീയന്ത്രണം തെറ്റി വീഴുന്നതും ശരീരരഭാഗങ്ങള്‍ മുറിയുന്നതും നിത്യസംഭവമായിരിക്കുകയാണ്. പതിനെട്ടാം പടി തൊട്ടു വണങ്ങുന്ന ഭക്തര്‍ക്ക് പോലീസുകാരുടെ പിടിച്ചു തള്ളലും ബുദ്ധിമുട്ടുണ്ടാക്കുന്നു. മണിക്കൂറുകളോളം ക്യൂവില്‍നിന്ന് വെള്ളംപോലും കുടിക്കാതെ കുട്ടികളടക്കമുള്ളവര്‍, അയ്യനെ ഒരു നോക്ക് കാണാനും പതിനെട്ടു പടികളിലും കാല്പാദങ്ങളുടെ സ്പര്‍ശനവും ആഗ്രഹിച്ചാണ് ഭക്തര്‍ ദര്‍ശനത്തിന് വരുന്നത്. അയ്യപ്പന് മാരോട് വളരെ സൗമ്യമായി പെരുമാറണം എന്ന് കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പോലീസിലെ ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം . ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളിനിന്നും അമിത വില ഈടാക്കുന്നതിനെതിരെ പരാതി നില്കുന്ന ഭക്തരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ട അവസ്ഥയാണ്. ഒരു ഭക്തന് പാക്കറ്റിലെ എണ്ണ വാങ്ങിയപ്പോള്‍ കട ഉടമ ഇരട്ടി വില ഈടാക്കിയതായി കാണിച്ച് പമ്പ പോലീസില്‍ പരാതി പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അമിതവില ഈടാക്കിയതിനെതിരെ പരാതിയുമായി പമ്പ സ്റ്റേഷനിലെത്തിയവരെ ദര്‍ശനം കഴിഞ്ഞുവരാന്‍ പറഞ്ഞുവിടുകയും തുടര്‍ന്ന് ദര്‍ശനത്തിനുശേഷം സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ദര്‍ശനം കഴിഞ്ഞ് ക്ഷീണിതരായ തീര്‍ഥാടകരെ മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തിയതായും ആരോപണമുണ്ട് . തീര്‍ഥാടകര്‍ ഉന്നത പോലീസ് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയശേഷമാണ് പോലീസ് റിപ്പോര്‍ട്ട് തയാറാക്കി വ്യാപാരിയെ ഡ്യൂട്ടി മജിസ്ട്രറ്റിന് മുന്പില് ഹാജരാക്കിയത്. ഈടാക്കിയ അമിതവില മടക്കി നല്കി പ്രശ്നം പരിഹരിക്കാനാണ് ആദ്യം പോലീസ് ശ്രമിച്ചതെന്ന് പരാതി ഉണ്ട്. ഇത് പോലീസും വ്യാപാരികളും തമ്മിലുള്ള അവിശുദ്ധ കുട്ടുകെട്ടിന്റെ ഫലമാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: