കൊച്ചി: പച്ചാളം റെയില്‍വേ മേല്പാലവും തമ്മനം പുല്ലേപ്പടി റോഡും 22 മീറ്ററില്‍തന്നെ നിലനിര്‍ത്തണമെന്ന് എറണാകുളം വികസനസമിതിയോഗം ആവശ്യപ്പെട്ടു.
ചിലവ്യക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിന് മേല്‍പ്പാലവും റോഡും 18 മീറ്ററില്‍ മതി എന്ന ചിലരുടെ നിലപാട് നഗരവികസനത്തെ പിന്നോട്ടടിക്കുമെന്ന് യോഗം കുറ്റപ്പെടുത്തി.ജനങ്ങളെ ബോധപൂര്‍വ്വം ഭിന്നിപ്പിച്ചുകൊണ്ടുള്ള ഇത്തരക്കാരുടെ വികസന വിരുദ്ധ ഗൂഡശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു.ചാത്യാത്ത് മാമംഗലം റോഡും, സ്പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കപ്പെടേണ്ട പച്ചാളം മേല്‍പ്പാലവും തമ്മനം പുല്ലേപ്പടി റോഡും 22 മീറ്ററില്‍ നിലനിര്‍ത്തിയാല്‍ മാത്രമെ നഗര വികസനം സാദ്ധ്യമാകു എന്നും യോഗം ആഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.ലക്ഷ്മീനാരായണന്റെ അദ്ധ്യക്ഷതതിയില് ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍ സുധദിലീപ്കുമാര്, കുരുവിള മാത്യൂസ്, ജോചാലോക്കാരന്, കുമ്പളം രവി, കെ.എസ്.ദിലീപ്കുമാര്, ഡോ.സുകുമാരന്‍, പി.എ.ബാലകൃഷ്ണന്, പ്രൊഫ.ഹരിപൈ, ഏലൂര്‍ ഗോപിനാഥ്, വി.ഉപേന്ദ്രനാഥ്, ഗോപിനാഥകമ്മത്ത്, പി.എല്‍.ആനന്ദ്, പ്രീതിരാജന്, ടി.വി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: