തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് അഡ്വൈസ് മെമ്മോയുടെ കാലാവധി അവസാനിച്ചിട്ടും 9300 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നടത്തുവാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പിഎസ്സിയുടെ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാതെ ലക്ഷങ്ങള്‍ കോഴവാങ്ങി അയ്യായിരത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണ് കെഎസ്ആര്‍ടിസിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു.
ഡിസംബര്‍ 31ന് മുമ്പായി നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം പിന്‍വലിച്ചത്.
ഉപരോധസമരത്തിന് ജില്ലാപ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതി അംഗം നിഷാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി രാജാജിനഗര്‍ മഹേഷ്, ജില്ലാനേതാക്കളായ സതീഷ്, അഡ്വ.രഞ്ജിത്ചന്ദ്രന്‍, പ്രേംചന്ദ്, പ്രവീണ്‍, സുധീഷ്, സുഗതന്, മാണിനാട് സജി, ദീപു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: