തൃശൂര്‍: വൈദ്യരത്നം ആയുര്‍വേദ മ്യുസിയത്തിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് 5.30ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നിര്‍വ്വഹിക്കും.
ആയുര്‍വേദത്തിന്റെ ചരിത്രവും വളര്‍ച്ചയും ഗതിവിഗതികളും വിവരിക്കുന്ന ബൃഹത്തായ മ്യൂസിയമാണിത്. തൈക്കാട്ടുശ്ശേരി വൈദ്യരത്നം റോഡില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയത്തിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ആയുര്‍വ്വേദത്തിന്റെ വളര്‍ച്ചയും വികാസവും പരിചയപ്പെടുത്തുന്ന ഓഡിയോ വിഷ്വല്‍ തിയറ്റര്‍ ആണ് ആദ്യത്തേത്.
ഒരേസമയം നാല്പത് പേര്‍ക്ക് പ്രദര്‍ശനം കാണാനുള്ള സൗകര്യമുണ്ട്. മുന്‍കാലങ്ങളില്‍ ആയുര്‍വേദം പിന്തുടര്ന്നിരുന്ന ചികിത്സാ ഔഷധ നിര്‍മ്മാണ പഠന രീതികളും നിലവിലുള്ള ചികിത്സാരീതികളും ഒരു 3ഡി ഫോട്ടോ ഗാലറിയും ക്രമീകരിച്ചിട്ടുണ്ട്. ഔഷധ നിര്‍മ്മാണത്തിനുള്ള അസംസ്കൃത ദ്രവ്യങ്ങളെപറ്റി ഒരു വിഭാഗവും പ്രാചീനഗ്രന്ഥങ്ങളുടെ ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആചാര്യഗൃഹമാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം.
ചടങ്ങില്‍ പി.സി.ചാക്കോ എംപി അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്്, എം.പി. വിന്‍സന്റ് എന്നിവര്‍ പ്രസംഗിക്കും.പത്രസമ്മേളനത്തില്‍ ഇ.ടി.പരമേശ്വരന്, യദു നാരായണന്, ഡോ.രാഗേഷ് ഡി.ചീരന്‍, ഡോ.അനില്‍ വി.കൈമള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: