കൊച്ചി: ഹിന്ദുസ്ഥാന്‍ സമാചാര്‍ വാര്‍ത്താ ഏജന്‍സി ഓഫീസ് കൊച്ചി രാഷ്ട്രധര്‍മ്മ പരിഷത്തിന്റെ എളമക്കരയിലെ കെട്ടിടത്തില്‍ പ്രമുഖ പത്രപ്രവര്ത്തകന് പി.സുജാതന്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വാര്‍ത്താ വിതരണ മേഖലയില്‍ 1947 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍. ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരെ ഒരു കാലഘട്ടത്തില്‍ സൃഷ്ടിച്ച കേരളം ഇന്ന് ആ മേഖലയില്‍ വിഷമിക്കുകയാണെന്നും എല്ലാ വര്‍ഷവും പഠിച്ചിറങ്ങുന്ന പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ മികച്ച മാധ്യമ പ്രവര്‍ത്തകരാക്കാന്‍ ഹിന്ദുസ്ഥാന്‍ സമാചാറിന് സാധിക്കുമെന്നും സുജാതന്‍ പറഞ്ഞു. ചടങ്ങില്‍ പി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രവര്‍ത്തനങ്ങള്‍ സുരേഷ് വിശദീകരിച്ചു. അഡ്വ.എസ്.മനു ആശംസയര്‍പ്പിച്ചു. കെ.രാജശേഖരന് സ്വാഗതവും ടി.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: