കൊച്ചി: ആറാമത് ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം ഈ മാസം 26 മുതല്‍ 30 വരെ കാലടിയില്‍ നടക്കും. വി.എസ്. അച്യുതാനന്ദന് കലോത്സവം ഉദ്ഘാടനം ചെയ്യും. കോ.ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ വി.ഡി.ഹരി അധ്യക്ഷത വഹിക്കും. കാലടി നാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
നാട്യരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഗുരു കലാമണ്ഡലം മോഹനതുളസിക്ക് ഗുരുശ്രേഷ്ഠ പുരസ്കാരവും ആദിശങ്കരാചാര്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നാട്യഗുരു പ്രൊഫ സി.പി.ഉണ്ണികൃഷ്ണനും നല്‍കും. പത്മഭൂഷണ്‍ നേതാവും പ്രമുഖ നര്‍ത്തകനുമായ നാട്യാചാര്യ വി.പി.ധനജ്ഞയനാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച പിഎച്ച്ഡി പ്രബന്ധത്തിനുള്ള 9-ാമത് ആഗമാനന്ദ പുരസ്കാരം ഡോ.എടനാട് രാജന് നമ്പ്യാര്‍, വി.എസ്. അച്യുതാനന്ദനില്‍ നിന്നും ഏറ്റുവാങ്ങും. ആഗമാനന്ദ ട്രോഫിയും 5000 രൂപ കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം.
ഉദ്ഘാടനശേഷം സംഗീതോത്സം നടക്കും. കലാമണ്ഡലം ക്ഷേമാവതി, സുധാ പീതാംബരന്, ഡോ.ഗീതാ ചന്ദ്രന്, മേതില്‍ ദേവിക, രമ വൈദ്യനാഥന്, ഐശ്വര്യ വാര്യര്‍, ഡോ.അലേഖ്യ പൂഞ്ചാല തുടങ്ങി നിരവധി പ്രമുഖര്‍ നൃത്തോത്സവത്തില്‍ പങ്കെടുക്കും. 75 ഗ്രൂപ്പ് ഇനങ്ങളും 12 സോളോ ഇനങ്ങളും അഞ്ച് ദിവസത്തെ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. കെ.പി.ധനപാലന് എംപി, എംഎല്‍എമാരായ സാജു പോള്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.പി.വി.പീതാംബരന്, വി.ഡി.ഹരി, ബേബി സി.എന്‍, കെ.ടി.സലിം, ടി.കെ.ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: