ജമ്മു: കിഷ്ഠ്വാറിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനു കാരണക്കാരനായ മന്ത്രി സജ്ജദ് അഹമദ് കിച്ലുവിനെ വീണ്ടും മന്ത്രിയാക്കിയതില്‍ ബിജെപി സംസ്ഥാനത്താകെ പ്രതിഷേധിച്ചു. ഹിന്ദുക്കള്‍ക്കെതിരേ കിഷ്ഠ്വാറില്‍ നടത്തിയ കിച്ലുവിനെതിരേയുള്ള ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു.
പക്ഷേ, കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കിച്ലുവിനെ കുറ്റ വിമുക്തനാക്കി മന്ത്രി സഭയില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പുനപ്രവേശിപ്പിക്കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ മുന്‍ മന്ത്രിയെ കുറ്റ വിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച ജമ്മുവില്‍ ബിജെപി 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തെമ്പാടും ബിജെപി പ്രവര്‍ത്തകര്‍ കിച്ലുവിന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: