മുഡ്ബിദ്രി: കാര്യങ്ങള്‍ ഉദ്ദേശിച്ചതുപ്രകാമാണെങ്കില് ബിജെപിയിലേക്ക് യദ്യൂരപ്പ പത്തുദിവസത്തിനകം തിരിച്ചുവരുമെന്ന് പാര്‍ട്ടി കര്‍ണാടക വക്താവ് സി.ടി.രവി പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ കെജെപി നേതാവ് ബി.എസ്.യദ്യൂരപ്പയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയെന്ന് രവി അറിയിച്ചു. ഒരു വ്യവസ്ഥയുമില്ലാതെയാണ് യദ്യൂരപ്പ ബിജെപിയിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത കാണിച്ചിരിക്കുന്നതെന്ന് രവി പറഞ്ഞു. “ബിജെപി നേതാക്കളായ യദ്യൂരപ്പയും ഒന്നിക്കാന്‍ ഒരേ തരത്തില്‍ ആഗ്രഹിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുഫലത്തില്‍ നിന്ന് രണ്ടുകൂട്ടര്‍ക്കും മനസ്സിലായി, കോണ്‍ഗ്രസ് വിജയിക്കാന്‍ കാരണം ബിജെപിയിലെ ഭിന്നതയാണെന്ന്. അതിനാല്‍ ഒന്നിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. ബിജെപി ദേശീയ നേതാക്കള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് മാത്രം,” പാര്‍ട്ടി സംസ്ഥാന വക്താവ് പറഞ്ഞു.
“ബിജെപിയുടെയും യദ്യൂരപ്പയുടെയും പൊതുലക്ഷ്യം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുകയെന്നതാണ്. യദ്യൂരപ്പക്കെതിരെയുണ്ടായിരുന്ന എതിര്‍പ്പുകളെല്ലാം കാരണം സാഹചര്യമായിരുന്നു. അത് പരിഹരിക്കാനാവും,”രവി വിശദീകരിച്ചു. കേസുകളുടെ കാര്യം പരാമര്‍ശിക്കവേ ഒരുകേസിലും യദ്യൂരപ്പയെ കോടതി ശിക്ഷിച്ചിട്ടില്ലെന്ന് രവി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന കേസുകളില്‍ കോടതി തീരുമാനിക്കട്ടെ. യദ്യൂരപ്പയെ ആദര്‍ശത്തിന്റെ പേരില്‍ ബിജെപിയിലെ ആരും എതിര്‍ക്കുന്നില്ല. വ്യക്തിപമായി അദ്ദേഹത്തെ എതിര്‍ക്കുന്നവരെ ബിജെപി പ്രോത്സാഹിപ്പിക്കുന്നുമില്ല, രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: