മംഗലാപുരം: ബിജെപി നേതാവായ ഖാനി വ്യവസായി വെടിയേറ്റ് മരിച്ചു. അംഗ രക്ഷകന്റെ പ്രത്യാക്രമണത്തില്‍ അക്രമികളിലൊരാളും കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ അങ്കോലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവും ഖാനി വ്യവസായിയുമായ ആര്.എന്‍ നായിക് (57) ആണ് കൊല്ലപ്പെട്ടത്. കാറില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ അങ്കോല ബസ് സ്റ്റോപ്പിനടുത്ത് വെച്ച് തോക്ക് ധാരികളായ നാലംഗ സംഘം കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആര്.എന്‍.നായിക്കിന്റെ നെഞ്ചിനാണ് വെടിയേറ്റത്. തുടര്‍ന്ന് നായിക്കിന്റെ അംഗ രക്ഷകന് അക്രമികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാളും കൊല്ലപ്പെട്ടു. അക്രമികളില്‍ ഒരാളെ ഓടിക്കൂടിയ നാട്ടുകാര്‍ സംഭവസ്ഥലത്ത് വെച്ച് പിടികൂടി. മറ്റു രണ്ട്പേര് ഓടിരക്ഷപ്പെട്ടു.
സംഭവത്തില്‍ അധോലോക നായകന് രവി പൂജാരിക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എസ്.പി ദിലീപ്, ബട്ക്കല്‍ എ.എസ്.പി സുധീര്‍ കുമാര്‍ റെഡ്ഡി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില്നില്ക്കുകയാണ്. കനത്ത പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: