കോട്ടയം: ഇപ്പോഴത്തെ പൊലിസ് മേധാവിയും മുന്‍ ജയില്‍ഡിജിപി അലക്സാണ്ടര്‍ ജേക്കബും ഒരേദിവസം സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവരാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടുപേരും 2015 മെയ് 31നാണ് സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഡിജിപി വിരമിച്ചാല്‍ സീനിയറായ താന്‍ പൊലിസ് മേധാവിയാകുന്നത് തടയാന്‍ ഗൂഢാലോചന നടന്നെന്ന അലക്സാണ്ടര്‍ ജേക്കബ് ആരോപണം ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. വധഭീഷണിയുണ്ടെന്ന അലക്സാണ്ടര്‍ ജേക്കബിന്റെ പരാതി ഗൗരവത്തിലെടുത്ത് കര്‍ശന നടപടിയെടുക്കും.
ടി.പി. ചന്ദ്രശേഖരന്റെ വിധവ രമയ്ക്ക് എല്ലാവിധ സുരക്ഷയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. അവര്‍ക്ക് വധഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവത്തിലെടുത്തതായും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: