കോഴിക്കോട്: കേരളത്തില്‍ മുസ്ലിംകള് എത്തിയത് ഒമ്പതാം നൂറ്റാണ്ട് മുതലാണെന്ന് ഡോ.എം.ജി.എസ്.നാരായണന് പറഞ്ഞു. കോഴിക്കോട് ജെഡിടി ഇസ്ലാം കാമ്പസില്‍ നടക്കുന്ന കേരള മുസ്ലിം ഹിസ്റ്ററികോണ്ഫ്രന്സിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാമിന്റെസ്വാധീനമുണ്ടായിരുന്നുവെന്നതിന് തെളിവില്ല. അതൊരു വിശ്വാസംമാത്രമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആദ്യ പള്ളി പണിതത്.
അക്കാലം മുതലായിരിക്കാം സ്ഥിരതാമസം ആരംഭിച്ചത്. മാടായില്‍ ആദ്യപള്ളി പണിതത് 1124 ലാണെന്നതിന് തെളിവായി ലിഖിതങ്ങള്‍ ഉണ്ട്. അറബികളുമായി മുമ്പ് തന്നെ കച്ചവട ബന്ധങ്ങളുണ്ടായിരിക്കാം. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷക്ഷേമകാര്യമന്ത്രി മഞ്ഞളാംകുഴി അലി സെമിനാര്‍ ഉദ്ഘാടനംചെയ്തു. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാര്‍ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: