കോട്ടയം: ഗുജറാത്തിലെ കുപ്പി വെള്ളക്കമ്പനിയുടെ ഉടമ തിരുവഞ്ചൂരാണോ അഭിലാഷ് മുരളീധരനാണോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. തന്റെയോ മകന്റെയോ പേരില്‍ പാറമടയോ ക്വാറിയോ ഇല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്് മറുപടിയായി പി.സി.ജോര്‍ജ്ജ് പഞ്ഞു.
താന്‍ മക്കളെ പഠിപ്പിച്ചത് മോഷ്ടിക്കാനോ പിടിച്ചുപറിക്കാനോ അല്ല. മാന്യമായ വിദ്യാഭ്യാസമാണ് നല്‍കിയത്. അഭിലാഷ് മുരളീധരന്റെ കമ്പനിയില്‍ നിന്നും അര്ജ്ജുന് എത്ര രൂപ ശമ്പളം വാങ്ങിയെന്ന് വ്യക്തമാക്കണം. ഗോകുലം ചിട്ടി ഫണ്ടിന്റെ കായംകുളം ശാഖയില്‍ അഭിലാഷ് മൂന്നു കോടി രൂപ നല്‍കാനുണ്ടെന്നും പി.സി. ജോര്‍ജ്ജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: