മുംബൈ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥി നരേന്ദ്ര മോദിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. മഹാരാഷ്ട്രയില്‍ മോദിപങ്കെടുത്ത മഹാഗര്ജന റാലി നടന്ന ബാന്ദ്രയിലാണ് പ്രതിമ സ്ഥാപിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് പ്രതിമയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചത്. പ്രസംഗ വേദിയില്‍ സ്ഥാപിച്ച പ്രതിമയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത രാജ്നാഥ് സിംഗ് കൈയില്‍ പിടിച്ച് അഭിനന്ദിക്കാന്‍ ശ്രമിച്ചത് വേദിയില്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു.
ലക്ഷങ്ങള്‍ അണിനിരന്ന റാലിയില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയ 10,000ത്തോളം ചായ വില്‍പ്പനക്കാര്‍ പങ്കെടുത്തതും ശ്രദ്ധേയമായി. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നിന്ന് 22 ട്രെയിനുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: