നെടുമങ്ങാട് : രാജകുടുംബാംഗത്തിന് പകരം ഉടവാളേന്താന്‍ പൂവത്തൂര്‍ മഠത്തിന് ഭാഗ്യം ലഭിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തോടനുബന്ധിച്ച് മുറശീവേലിക്ക് ഉടവാളേന്താനാണ് പൂവത്തൂര്‍ മഠത്തിലെ മൂത്ത കാരണവരായ കൃഷ്ണരു ഭദ്രാശര്മ്മയ്ക്ക് അവസരം ലഭിച്ചത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയതിനെത്തുടര്‍ന്ന് 26ന് നടക്കുന്ന കര്‍മ്മങ്ങള്‍ക്ക് ശേഷം മാത്രമേ രാജകുടുംബാംഗങ്ങള്‍ക്ക് മുറശീവേലിക്ക് പങ്കെടുക്കാനാകൂ. രാജകുടുംബാംഗങ്ങള്‍ കഴിഞ്ഞാല്‍ ഉടവാള് കൈയിലെടുക്കാനുള്ള അവകാശം പൂവത്തൂര്‍ മഠം അംഗങ്ങള്‍ക്കാണ്. കവടിയാര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പകരക്കാരനായി ക്ഷണിക്കുന്നതിന് ക്ഷേത്രഭാരവാഹികള്‍ പൂവത്തൂര്‍ മഠത്തിലെത്തിയത്. ഇന്നലെ രാത്രി നടന്ന മുറ ശീവേലിക്കാണ് പൂവത്തൂര്‍ മഠത്തിലെ മൂത്ത കാരണവര്‍ക്ക് അവസരം ലഭിച്ചത്. ഉത്രാടം തിരുനാള്‍ നാടുനീങ്ങിയ ദുഃഖത്തിലാണെങ്കിലും തേടിവന്ന പുണ്യം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
പൂവത്തൂര്‍ മഠവും തിരുവിതാംകൂര്‍ രാജകുടുംബവും പത്മാഭസ്വാമി ക്ഷേത്രവും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1183 കൊല്ലം പഴക്കമുള്ള ക്ഷേത്രമാണ് പൂവത്തൂര്‍ മഠത്തിനുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം സ്ഥാനീയര്‍ എന്ന പദവി ഇവര്‍ക്കുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് എട്ടുവീട്ടില്‍ പിള്ളമാരെ ഭയന്ന് ഈ മഠത്തില്‍ അഭയം തേടിയിരുന്നുവെന്നും പ്രതിഫലമായി 1118 വരെ കരം പിരിക്കാനുള്ള അവകാശം പൂവത്തൂര്‍ മഠത്തിന് നല്‍കിയിരുന്നതായും ചരിത്രരേഖകള്‍ പറയുന്നു. കോയിക്കല്‍ കൊട്ടാരനിര്‍മ്മാണത്തിന് മല്ലന്മാരെ ഈ മഠത്തില്‍ നിന്നുമാണ് ഉമയമ്മ റാണി കൊണ്ടുപോയത്.
ജീര്‍ണാവസ്ഥയിലായിരുന്ന ഒട്ടേറെ പ്രത്യേകതകളുള്ള മാങ്കോടു മഹാവിഷ്ണുക്ഷേത്രത്തില്‍ അടുത്ത കാലത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കുറെ വര്‍ഷങ്ങളായി പത്മാഭസ്വാമി ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷണം ലഭിക്കാത്തതിലും മാങ്കോട് ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടാരത്തില്‍ നിന്ന് ആര്‍ക്കം എത്താന്‍ കഴിയാത്തതിലും വിഷമത്തിലായിരുന്ന ഭദ്രാശര്മ്മയ്ക്ക് എല്ലാം മറക്കാനുള്ള അവസരമാണ് കൈവന്നത്. ഇത് പത്മനാഭസ്വാമിയുടെയും മാങ്കോട് ദേവന്റെയും നിയോഗമായി കരുതന്നുവെന്നും വര്‍ഷങ്ങള്‍ക്കുശേഷം പൂവത്തൂര്‍ മഠത്തിന് ലഭിച്ച അംഗീകാരമാണിതെന്നും കൃഷ്ണരു ഭദ്രാശര്മ്മ ജന്മഭൂമിയോട് പറഞ്ഞു. പുതിയ തലമുറയ്ക്ക് പൂവത്തൂര്‍ മഠത്തിന് രാജകുടുംബവുമായും പത്മനാഭസ്വാമി ക്ഷേത്രവുമായുള്ള ബന്ധം പകര്‍ന്നുകൊടുത്ത ജന്മഭൂമിയോട് അദ്ദേഹം നന്ദി പറഞ്ഞു.
രാജേഷ് നെടുമങ്ങാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: