ലാഗോസ്: കുട്ടികളെ ഉത്പാദിപ്പിച്ചു വിറ്റു കോടികള്‍ നേടിയ നൈജീരിയന്‍ ‘ബേബി ഫാക്ടറി’യില്‍നിന്നും പോലീസ് 32 പെണ്‍കുട്ടികളെ മോചിപ്പിച്ചു. പ്രസവിക്കാനും കുഞ്ഞുങ്ങളെ വില്പന നടത്താനുമായി വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിലാണ് നൈജീരിയന്‍ പോലീസ് റെയ്ഡ് നടത്തിയത്. കെട്ടിടത്തിന്റെ ഉടമയും മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നു പോലീസ് സംശയിക്കുന്നു.
ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടത്തില്‍ നില്‍ക്കുന്നവരാണ് ഇവര്‍. ഉമുവാഹിയയുടെ തലസ്ഥാനമായ അബിയയിലാണ് പുതിയ ബേബി ഫാക്ടറി കണ്ടെത്തിയത്. ഇത്തരം മനുഷ്യക്കടത്തിന്റെ കേന്ദ്രമാണ് വടക്ക് കിഴക്കന്‍ നൈജീരിയ. കഴിഞ്ഞവര്‍ഷവും അനേകം ‘ബേബി ഫാക്ടിറകള്’ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബ്ബന്ധിതമായി ഗര്‍ഭം ധരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അവിഹിത ഗര്‍ഭം ധരിക്കുന്ന യുവതികളെ അപമാനം ഭയന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളാണ് നവജാതശിശുക്കളുടെ ഉല്‍പ്പാദന കേന്ദ്രമായിമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: