കൊച്ചി: കുളമ്പുരോഗം മൂലം കഷ്ടതയനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന് ജനുവരി 1 മുതല്‍ 40 രൂപയാക്കുവാന് മില്‍മ, പി.ഡി.ഡി.പി. ക്ഷീരസംഘം പ്രസിഡന്റുമാരുടെ അസ്സോസിയേഷന് തീരുമാനിച്ചതായി പ്രസിഡന്റ്ടി.പി. ജോര്‍ജ്ജ് അറിയിച്ചു. അങ്കമാലി നിയോജകമണ്ഡലത്തിലെ ക്ഷീരസംഘം പ്രസിഡന്റുമാരുടെ കൂട്ടായ്മയാണ് ഈ തീരുമാനം എടുത്തത്. നിലവില്‍ ലിറ്ററിന് 35 രൂപയാണ്.
കുളമ്പുരോഗം മൂലം ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലില്‍ 50% കുറവുണ്ടായിരിക്കുന്നു.
വര്‍ദ്ധിപ്പിക്കുന്ന 5 രൂപ സംഘങ്ങളില്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൊടുക്കണമെന്നാണ് തീരുമാനം. അടിയന്തരമായി ഓരോ മൃഗാശുപത്രിയിലും 50000 രൂപ യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്ന് വാങ്ങാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുളമ്പുരോഗം മൂലം ചത്ത പശുക്കളുടെ ഉടമസ്ഥര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 20000 രൂപ ധനസഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ പശുവിന്റെയും ഇപ്പോഴത്തെ വില 60000 രൂപയോളം വരും.
അതിനാല്‍ ചത്ത പശുക്കളുടെ ഉടമസ്ഥര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ദുരിദാശ്വാസനിധിയില്നിന്നും 10000 രൂപ ധനസഹായം നല്‍കണമെന്നും കുളമ്പുരോഗം വന്ന പശുക്കളുടെ ഉടമസ്ഥര്‍ക്ക് സൗജന്യമായി രണ്ട് ചാക്ക് കാലിത്തീറ്റ വീതവും, ഓരോ പശുവിനെ ചികിത്സിക്കാന്‍ 1000 രൂപ വീതവും പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അസ്സോസിയേഷന് പ്രസിഡന്റ്ടി.പി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: