കൊച്ചി: കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഓള് ഇന്ത്യ പബ്ലിക് സെക്ടര്‍ സ്പോര്‍ട്സ് പ്രമോഷന് ബോര്‍ഡിന്റെ ഇന്റര്‍ യൂണിറ്റ് അത്ലറ്റിക് മീറ്റില്‍ ഒഎന്‍ജിസി മുന്നേറ്റം തുടരുന്നു. രണ്ട് ദിവസങ്ങളിലായി 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 9 വെള്ളിയും 5 വെങ്കലവുമടക്കം 123 പോയിന്റുകള്‍ നേടിയാണ് ഒഎന്‍ജിസി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 73 പോയിന്റുമായി എല്‍ഐസിയാണ് രണ്ടാം സ്ഥാനത്ത്. 5 സ്വര്‍ണവും 10 വെള്ളിയും 8 വെങ്കലവുമാണ് എല്‍ഐസിയുടെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് 21 പോയിന്റ് മാത്രമാണുള്ളത്. പുരുഷ-വനിതാ വിഭാഗത്തിലും ഒഎന്‍ജിസിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പുരുഷ വിഭാഗത്തില്‍ 67ഉം വനിതാ വിഭാഗത്തില്‍ 56ഉം പോയിന്റുകളാണ് അവര്‍ക്കുള്ളത്. ഇരുവിഭാഗത്തിലും എല്‍ഐസിയാണ് രണ്ടാമത്. മീറ്റ് ഇന്ന് സമാപിക്കും.
ആദ്യ ദിവസം 100 മീറ്ററില്‍ സ്വര്‍ണ്ണം നേടി മീറ്റിയ വേഗതയേറിയ താരമായ ഒഎന്‍ജിസിയുടെ ദ്യൂതി ചന്ദ് 200 മീറ്ററിലും സ്വര്‍ണ്ണം നേടി സ്പ്രിന്റ് ഡബിള്‍ തികച്ചു. വനിതകളുടെ 800 മീറ്ററില്‍ 2 മിനുറ്റ് 15.5 സെക്കന്റുകളില്‍ ഓടിയെത്തിയ ഒഎന്‍ജിസിയുടെ മലയാളി താരം സിനി എ. മാര്‍ക്കോസ് സ്വര്‍ണം നേടി. മലയാളിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ താരവുമായ പി.യു. ചിത്രക്കാണ് ഇനത്തില്‍ വെള്ളി. 5000 മീറ്റര്‍ ഓട്ടത്തില്‍ ഒഎന്‍ജിസിയുടെ ഇന്റനാഷണല്‍ താരം കവിതാ റാവുത്ത് സ്വര്‍ണം നേടി. 17.46 സെക്കന്റിലെത്തിയ പി.യു. ചിത്രക്കാണ് വെങ്കലം, ലോംഗ്ജമ്പില്‍ ഒഎന്‍ജിസിയുടെ മലയാളി താരം മയൂഖ ജോണി 5.88 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഡിസ്ക്കസ് ത്രോയില്‍ ഒഎന്‍ജിസിയുടെ തന്നെ നവ്ജീത് കൗര്‍ ദില്ലനും സ്വര്‍ണം നേടി. ആദ്യ ദിനം ഷോട്ട്പുട്ടിലും നവജിത് കൗര്‍ സ്വര്‍ണം നേടിയിരുന്നു. അതേസമയം 4ഃ100 മീറ്റര്‍ റിലേയില്‍ ഒഎന്‍ജിസിയുടെ കരുത്തിനെ പിന്തള്ളി എല്‍ഐസി ടീം സ്വര്‍ണം നേടി.
പുരുഷന്മാരുടെ 200 മീറ്ററില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അമിയ മല്ലിക്ക്, 800 മീറ്ററില്‍ ഒഎന്‍ജിസിയുടെ മഞ്ജിത് സിംഗ്, 1000 മീറ്റര്‍ ഓട്ടത്തില്‍ ഒഎന്‍ജിസിയുടെ തന്നെ സുരേഷ് കുമാര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിദ്ധാന്ത് തിങ്കലായ എന്നിവരും രണ്ടാം ദിനം സ്വര്‍ണം നേടി. 4ഃ100 മീറ്റര്‍ റിലേയില്‍ എല്‍ഐസിക്കാണ് സ്വര്‍ണം. സമാപന ദിനമായ ഇന്ന് 7 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: