തൃശൂര്‍: ദേശീയ ഗണിത വര്‍ഷാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം സംഗമ ഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്കാരം ഈ വര്‍ഷം ഡോ.വി ബാലകൃഷ്ണപണിക്കര്ക്ക് സമ്മാനിക്കും. പൗരാണിക ഭാരതത്തിന്റെ ഗണിതസംഭാവനയെ കണ്ടെത്തുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന വ്യക്തികള്‍ക്കാണ് മാധവഗണിത പുരസ്കാരം. ശ്രീകൃഷ്ണന് നമ്പൂതിരിക്കാണ് ആദ്യത്തെ പുരസ്കാരം നല്‍കിയത്. ഇരിങ്ങാലക്കുട സംഗമഗ്രാമ മാധവഗണിത കേന്ദ്രമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ക്ക് പുറമെ ആര്യഭട്ടന്റെ ആര്യഭടീയം, ഭാസ്കരാചാര്യരുടെ ലീലാവതി ബീജഗണിതം , ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുട സിദ്ധാന്തം, ബൗധായന ശൂല്‍ബ സൂത്രം, ലഗാദന്റെ വേദാംഗ ജ്യോതിഷം, സംഗമഗ്രാമമാധവ വിരചിതമായ വേണ്വാരോഹം എന്നീ വിശിഷ്ട ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വ്യാഖ്യാനത്തോടെ ബാലകൃഷ്ണപണിക്കര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഭാരതീയ ജ്യോതിശാസ്ത്രവീക്ഷണം, ഭാരതത്തിന്റെ ഗണിതശാസ്ത്രപാരമ്പര്യം, ഗണിത രഞ്ജിനി, ഭാരതീയ ശാസ്ത്രകാരന്മാര്, ഭാരതം വിസ്മരിച്ച സ്വാതന്ത്ര്യസമര ബലിദാനികള്‍ തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് വി.ബി.പണിക്കര്‍, ശാസ്ത്രാധ്യാപകന്‍, എഞ്ചിനീയര്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും പാലക്കാട്, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നീ എഞ്ചിനീയറിങ്ങ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, സ്വദേശി ശാസ്ത്രപ്രസ്ഥാനം , ഭാരതീയ വിചാരകേന്ദ്രം, ചിന്മയ മിഷന്, ഭാരതീയ വിദ്യാനികേതന്‍ എന്നീ പ്രസ്ഥാനങ്ങളുടെ അമരക്കാരന് എന്നീ പദവികളിലും ഇദ്ദേഹം നിസ്തുലമായ സേവനം കാഴ്ചവെച്ചു. ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ ഗണിതഗവേഷണവിഭാഗം ഗൈഡായ ഡോ.അനന്ത് വസുദേവവ്യവഹാരേ മുഖ്യാതിഥിയായിരിക്കും. ഡോ.വി.പിഎന്‍. നമ്പൂതിരി, പ്രൊഫ.ഇ.വി.നാരായണന്, ഡോ.എം.നടേശന് എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് ഡോ.പണിക്കരെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: