കൊച്ചി: പശ്ചിമഘട്ടസംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലുള്ള പ്രകൃതി സംരക്ഷണവേദി കോഴിക്കോട് നരിപ്പറ്റയില്‍ സംഘടിപ്പിച്ച ധര്‍ണ്ണയെ ആക്രമിച്ച് അനൂപ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സി.പി.എംന്റെ കിരാതനടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് വേണ്ടിയാണ് സി. പി. എം. നിരപരാധിയായ യുവാവിനെ കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് ഏകപക്ഷീയമായ അക്രമത്തിന് സി. പി. എം. നേതൃത്വം കൊടുത്തത്. സംസ്ഥാനത്ത് പാറമടലോബികളുടേയും മണല്‍ മാഫിയകളുടേയും ഗുണ്ടാപ്പടയായി സി.പി.എം. അധഃപതിച്ചുവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആരോപിച്ചു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയവര്‍ക്കെതിരെ ഭരണകൂടം നിസ്സംഗത പാലിച്ചതാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് പ്രചോദനമായത്. പശ്ചിമഘട്ടസംരക്ഷണത്തിനും ആറന്മുളയുടെ സംരക്ഷണത്തിനും വേണ്ടി ഹിന്ദുഐക്യവേദി നടത്തുന്ന സമരങ്ങളെ കൊലക്കത്തികൊണ്ട് ഇല്ലാതാക്കാനാവില്ല. അനൂപിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. പ്രകൃതിസംരക്ഷണത്തിനുവേണ്ടി പ്രവര്ത്തിക്കുന്നവര്ക്കെതിരായുള്ള മാഫിയാസംഘങ്ങളുടെ മുന്നറിയിപ്പായിവേണം ജനാധിപത്യകേരളം ഇതിനെ വിലയിരുത്തേണ്ടതെന്ന് ബാബു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: