പാറ്റ്ന: ഗുജറാത്തി വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ബീഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് സംശയത്തിന്റെ നിഴലില്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
സൂററ്റ് സ്വദേശിയായ വ്യവസായി ഹനീഫ് ഹിങ്കോറയുടെ മകന് സൊഹൈല്‍ ഹിങ്കോറയെയാണ് ധമാനിലെ ധര്‍മ്മപൂര്‍ ഗ്രാമത്തില്‍ നിന്ന് ഒക്ടോബോര്‍ 29ന് ഒരു സംഘമാള്‍ക്കാര്‍ തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം 9 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷം വിട്ടയച്ചു. പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ട ഹനീഫ് കാര്യങ്ങള്‍ വിശദീകരിച്ചു. ജെഡിയു നേതാവാണ് മകനെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നും ഹനീഫ് സൂചിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍പ് ബീഹാറില്‍ സിബിഐ എസ്പി ആയിരുന്ന സൂററ്റ് കമ്മീഷണര്‍ രാകേഷ് അസ്താനയ്ക്ക് മോദി നിര്‍ദേശം നല്കി. ഗുജറാത്ത്, ബീഹാര്‍ പോലീസ് സംഘങ്ങള്‍ നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ കടത്തലുകാരിലെ പ്രധാനിയായ രഞ്ജിത് കുമാര്‍ എന്നയാളെ ചപ്പാരയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. സൊഹൈലിന്റെ വിസിറ്റിങ് കാര്‍ഡും ഒരു വിലങ്ങും അവിടെ നിന്നു കണ്ടെടുത്തിരുന്നു. പക്ഷേ, ഇയാളുടെ കൂട്ടാളികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: