ശബരിമല: ശബരിമലയിലെ കുത്തക ലേലങ്ങളെ സംബന്ധിച്ച് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ 2012-ല്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ ദേവസ്വം ബോര്‍ഡ് കാലകാലങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും തീര്‍ഥാടന കാലത്തെ ചെലവുകളെ സംബന്ധിച്ചും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ചെലവുകള്‍ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയാറാവണം. മണ്ഡല മകരവിളക്കു കാലങ്ങളില്‍ വണ്ടിപ്പെരിയാര്‍-പുല്ലുമേട് റോഡില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി തീര്‍ഥാടകര്‍ക്ക് പാത തുറുന്നുകൊടുത്ത് പമ്പയിലെ തിരക്ക് ഒഴിവാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിരാകരിക്കണമെന്നാണ് ആര് എസ് പിയുടെ നിലപാട്. അതേസമയം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: