Categories: Lifestyle

കടല്‍ സ്നേഹം

Published by

നിന്നെയായിരുന്നു എനിക്കെന്നുമിഷ്ടം

തിരമാലക്കൈകള്‍ കൊണ്ട്‌

നിന്നെ ചേര്‍ത്തുപിടിക്കാനും

നെഞ്ചില്‍ ചേര്‍ത്തുകിടക്കാനും

അതുകൊണ്ടാവാം ഞാന്‍ ശ്രമിച്ചത്‌

അനന്തമായിരുന്നു എന്റെ സ്നേഹം

എന്റെ ആഴം പോലെ

നിന്റെ മൗനം നിനക്കെന്നോടുള്ള

പ്രണയമെന്ന്‌ ഞാന്‍ കരുതി

ഞാനെന്ന കടലിനും

നീയെന്ന കരയ്‌ക്കുമിടയില്‍

ഒരു മഹാസമുദ്രമകലമുണ്ടെന്ന്‌

ഞാനറിഞ്ഞത്‌ ഇന്നാണ്‌

നിന്റെ പകല്‍ സ്വപ്നങ്ങളില്‍ പോലും

ഞാനില്ലെന്നറിഞ്ഞപ്പോള്‍

എങ്കിലും…..

നമ്മള്‍ നമ്മളായിരിക്കുന്നിടത്തോളം

എന്നിലെ അവസാനതുള്ളിയും

വറ്റുന്ന നാള്‍ വരെ

എന്റയീ പ്രണയം എന്നിലുണ്ടാവും

ഋതുഭേദങ്ങള്‍ക്കും

കാലചക്രങ്ങള്‍ക്കുമപ്പുറം

എന്റെ പ്രണയം അനശ്വരമാണ്‌

നീയറിയുന്നില്ലെങ്കിലും..

– അനഘ ഹരിതവയല്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts