കണ്ണൂര്‍: ഭാരതീയ മസ്ദൂര്‍ സംഘം കണ്ണൂര്‍ ജില്ലാ കാര്യാലയത്തിന് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ശിലാസ്ഥാപനം നടത്തി. തുളിച്ചേരി രാഷ്ട്രമന്ദിരത്തിന് സമീപം ബിഎംഎസ് സ്വന്തമായി വാങ്ങിയ സ്ഥലത്താണ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.പി.ഭാര്ഗ്ഗവന് ശിലയിട്ടത്. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ബിഎംഎസ് സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.എന്‍.ഹരികൃഷ്ണകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, സെക്രട്ടറി പി.മുരളീധരന്, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ടി.മധൂസൂദനന്‍, നേതാക്കളായ അഡ്വ.കെ.പി.സുരേഷ് കുമാര്‍, പി.ബാലന്, പി.കൃഷ്ണന്, കെ.പി.രാജന്, രവീന്ദ്രനാഥ് ചേലേരി, എം.പി.ഗോപാലകൃഷ്ണന്. വനജ രാഘവന്, കെ.വി.ജയശ്രീ ടീച്ചര്‍, കെ.കുമാരന്, സത്യന് കൊമ്മേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.മാധവന് മാസ്റ്റര്‍ കാര്‍മ്മികത്വം വഹിച്ചു.
ദേശീയതയിലൂന്നി നിന്നുകൊണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി തൊഴിലാളികളെ സംഘടിപ്പിച്ച് മുന്നേറുന്ന ബിഎംഎസ് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞുവെന്ന് തുടര്‍ന്ന് നടന്ന ചടങ്ങില്‍് അഡ്വ.എം.പി.ഭാര്ഗ്ഗവന് അഭിപ്രായപ്പെട്ടു.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതോടൊപ്പം പുതിയ മേഖലകളില്‍ കടന്നുചെന്ന് സംഘടന കെട്ടിപ്പടുക്കുകയും നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം പുതിയ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം തൊഴിലാളി സമൂഹത്തോട് ആഹ്വാനം ചെയ്തു.
സംഘപ്രസ്ഥാനങ്ങളെല്ലാം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ എത്രയും വേഗം നാം ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുമെന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് പറഞ്ഞു. ഓരോ പ്രവര്‍ത്തകനും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള ദൗത്യം ഫലപ്രാപ്തിയിലെത്തിക്കാന്‍ കഠിന പരിശ്രമം നടത്തണം. സമൂഹത്തെ സംഘപ്രസ്ഥാനങ്ങളുടെ കീഴില്‍ ഏകോപിപ്പിച്ച് രാഷ്ട്രത്തെ പരംവൈഭവത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.പി.രാജീവന് സ്വാഗതവും പി.കൃഷ്ണന് നന്ദിയും പറഞ്ഞു.
കാര്യാലയ നിര്‍മാണ നിധിയിലേക്കുള്ള ആദ്യതുക എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് കെ.പി.രാജനില്‍ നിന്നും എം.പി.ഭാര്ഗ്ഗവന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: