തിരുവനന്തപുരം: ഈവര്‍ഷത്തെ സി. ശങ്കരനാരായണന് മാധ്യമപുരസ്കാരം ഡി. ബാബുപോളിനും എം.എസ്. ശ്രീകലയ്ക്കും. മാധ്യമം ദിനപത്രത്തിലെ ‘മധ്യരേഖ’ എന്ന പ്രതിവാരകോളത്തിനാണ് ബാബുപോളിന് അവാര്‍ഡ്. മാതൃഭൂമി ന്യൂസിലെ ‘അകംപുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകലയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ശങ്കരനാരായണന് സൊസൈറ്റി ഫോര്‍ മീഡിയ സ്റ്റഡീസാണ് എര്‍പ്പെടുത്തിയിട്ടുള്ളത്.
സാഹിത്യകാരന് സക്കറിയ, കേരള സര്‍വകലാശാല മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി ഗോപകുമാര്‍, സി. ഗൗരീദാസന്‍നായര്‍, സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോര്‍ജ് എന്നിവരംഗങ്ങളായ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. ശനിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സണ്ണിക്കുട്ടി എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: