മൂവാറ്റുപുഴ: എഴുപത്തിരണ്ടാമത് സര് അശുതോഷ് മുഖര്‍ജി ട്രോഫിക്കുവേണ്ടിയുള്ള അന്തര്‍ സര്‍വ്വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഗ്രൗണ്ടാണ് മുഖ്യ വേദിയാവുന്നത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് പുറമെ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടുകളിലും മത്സരങ്ങള്‍ അരങ്ങേറും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് എംജി സര്‍വ്വകലാശാല ആതിഥ്യം വഹിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായിട്ടാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് മുതല്‍ 24 വരെ ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വ്വകലശാല മത്സരങ്ങള്‍ നടക്കും. 73 ദക്ഷിണേന്ത്യന്‍ സര്‍വ്വകലാശാലകള്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4ന് എക്സൈസ് മന്ത്രി കെ. ബാബു മത്സരം ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ അന്തര്‍മേഖലാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 26ന് ആരംഭിക്കുക. കേരള വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്യും. അഞ്ച് മേഖലകളെ പ്രതിനിധീകരിച്ച് 20 ടീമുകള്‍ പങ്കെടുക്കും. മൂവാറ്റുപുഴയിലെ ദക്ഷിണമേഖലാ മത്സരങ്ങളില്‍ നിന്നുള്ള നാല് ജേതാക്കളെ കൂടാതെ പശ്ചിമ മേഖല, മദ്ധ്യ മേഖലകളില്‍ നിന്നുമുള്ള സര്‍വ്വകലശാലകളാണ് ഡിസംബര്‍ 26 മുതലുള്ള ദേശീയ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. പശ്ചിമ ബംഗാളിലെ ബര്ദാന് സര്വ്വകലശാലയാണ് നിലവിലുള്ള ദേശീയ ചാമ്പ്യന്മാര്. കേരള രണ്ടാം സ്ഥാനത്തും, അണ്ണാമല മൂന്നാം സ്ഥാനത്തുമാണ്. 31ന് നടക്കുന്ന ഫൈനല്‍സില്‍ പ്രോവൈസ് ചാന്‍സിലര്‍ ഡോ. ഷീനാഷുക്കൂര്‍ ട്രോഫികള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: