ന്യൂദല്‍ഹി: ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കളിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായ അനുഭവ ത്തില്‍നിന്നു പഠിക്കണമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ദല്‍ഹിയിലെ തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് എഎപി നേതാവ് കേജ്രിവാള് സോണിയാ ഗാന്ധിക്കും രാജ്നാഥ് സിംഗിനും എഴുതിയ കത്തിലെ വാക്കുകള്‍ക്കു മാന്യത ഇല്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നു വര്‍ഷമായി ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വലിയ കടുംപിടുത്തമായിരുന്നു. ഇന്ന് അവര്‍ക്ക് ഏറെ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വൈസ് പ്രസിഡന്റ് മന്ത്രിമാരെ കൂടെയിരുത്തി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാണ്. മുമ്പ് ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരമിരിക്കുന്നതില്നിന്നു പോലും അവര്‍ അണ്ണാ ഹസാരെയെ തടഞ്ഞിരുന്നു. അവര്‍ ഹസാരെയുടെ എല്ലാ ശുപാര്‍ശകളും തള്ളുകയായിരുന്നു മുമ്പ്.
പിന്നീട് കളി മാറ്റിക്കൊണ്ട് അവര്‍ ആര്‍ക്കും സ്വീകാര്യമല്ലാത്ത ഒരു ലോക്പാല്‍ ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തിട്ടും അവര്‍ അത് ലോക്സഭയില്‍ ഏകപക്ഷീയമായി പാസാക്കി. രാജ്യസഭ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടപ്പോള്‍ അര്‍ദ്ധ രാത്രിയില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. സെലക്ട് കമ്മിറ്റി അതിന്മേല് ശുപാര്‍ശ സമര്‍പ്പിച്ചപ്പോള്‍ ഒരു വര്‍ഷം കടന്നു പോയി. അവര്‍ നിദ്ദേശിക്കുന്നത് സിബിഐ ലോക്പാലിന്റെ കീഴലാകരുത് , സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകണം എന്നാണ്. പക്ഷേ, ഇപ്പോള്‍ സമീപനം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം ദിവ്യനെ വീഴ്ത്തിയിരിക്കുന്നു. അങ്ങനെ കളിമാറ്റം ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ അവര്‍ സമവായത്തിന്റെ വഴിയാണു നോക്കുന്നത് , ജെയ്റ്റ്ലി വിശദീകരിച്ചു.
ധാര്‍ഷ്ട്യം ഒരിക്കലും ശക്തിയാകില്ല. അത് ആത്മവിശ്വാസമില്ലായ്മയുടെ മൂടുപടമാണ്. ധാര്ഷ്ട്യക്കാര് ഒരിക്കലും പഠിക്കില്ല. അത് അമിത വിശ്വാസം തന്നില്‍തന്നെ ഉണ്ടാക്കും.
ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എഎപി ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. അതിന്റെ ആഘോഷപ്പൊലിമകള്‍ കാണിക്കുന്നത് ഈ ധാര്‍ഷ്ട്യമാണ്. ബിജെപിക്ക് മൂന്ന് നിയമസഭകളില്‍ കേവല ഭൂരിപക്ഷം കിട്ടി. അതില്‍ രണ്ടെണ്ണം അതി ഭൂരിപക്ഷമാണ്. ആഘോഷങ്ങള്‍ ആദ്യദിവസംതന്നെ തീര്‍ന്നു. അടുത്ത ദിവസം മുതല്‍ പാര്‍ട്ടി സാധാരണ പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങി. ധാര്‍ഷ്ട്യം പതനത്തിന്റെ ആദ്യ സൂചനയാണ്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എല്ലാവരിലും ഈ വികാരം ഉണ്ടാകുമ്പോഴേ രാഷ്ട്രീയത്തില്‍ വിനയം ജനിക്കുകയുള്ളു. എഎപി ഇതു പഠിക്കണം. ഇന്ന് അവര്‍ രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിക്കുകയാണ്. അവര്‍ സോണിയാ ഗാന്ധിക്കും രാജ്നാഥ് സിംഗിനുമെഴുതിയ കത്തുകളിലെ വാക്കുകള്‍ക്ക് മാന്യതയില്ല. ഇപ്പോള്‍ അവരുടെ സംരക്ഷകനായ അണ്ണാ ഹസാരെയെയും വെറുതേ വിടുന്നില്ല.
മൂന്നുവര്‍ഷം ലോക്പാല്‍ ബില്ലിന്മേല് ധാര്‍ഷ്ട്യം പ്രകടിപ്പിച്ച് ഇപ്പോള്‍ കീഴടങ്ങി. എഎപി ഇതില്‍നിന്നു പഠിക്കുമെന്നു പ്രതീക്ഷിക്കാം, ജെയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: