ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ 25 വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴെയായതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
രാവിലെ പത്ത് മണിവരെയുള്ള വിമാനങ്ങളാണ് റദ്ദ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ആറ് മണി മുതലാണ് സര്‍വീസുകള്‍ തടസപ്പെട്ടത്. മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഈവര്‍ഷം ആദ്യമായാണ് തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്.
വിമാന സര്‍വീസുകള്‍ വൈകുന്നതില്‍ യാത്രക്കാര്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ബഹളം വച്ചു. വിമാനം വൈകുമെന്ന കാര്യം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാരോപിച്ചാണ് യാത്രക്കാരുടെ ബഹളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: