തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ദേഹവിയോഗത്തില്‍ ആര്‍എസ്എസ് അനുശോചിച്ചു. മാര്‍ത്താണ്ഡവര്‍മയുടെ വേര്‍പാടില്‍ അഗാധ ദുഃഖവും നഷ്ടബോധവും അനുഭവപ്പെടുന്നതായി സര് സംഘചാലക് മോഹന്‍ ഭാഗവത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാജകീയമായി കഴിയുമ്പോഴും അദ്ദേഹം ശ്രീപദ്മനാഭസ്വാമിയോടു കാട്ടിയ ഭക്തിയും എളിമയാര്‍ന്ന ജീവിതവും സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് നിശ്ശബ്ദമായ സംരക്ഷണമാണ് നല്‍കിയത്. കരുത്തനായ ഒരാളെയാണ് വിധി നമ്മില്‍ നിന്ന് എടുത്തിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മയുടെ കുടുംബത്തിനും അഭ്യുദയകാംഷികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മോഹന്‍ ഭാഗവത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്വന്തമായതെല്ലാം ദേവതയ്ക്ക് സമര്‍പ്പിച്ച് പൂര്‍വിക പാരമ്പര്യം പിന്തുടര്ന്നയാളാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ഹിന്ദുക്കള്‍ സംഘടിക്കന്നതിനും സാമൂഹ്യ സമരസതയ്ക്കും എന്നും മുന്‍തൂക്കം നല്‍കിയിരുന്നയാളായിരുന്നു അദേഹം.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി രാജകുടുംബാംഗം ആദിത്യവര്‍മയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു. കേരളത്തില്‍ ഇനി വരുമ്പോള്‍ കൊട്ടാരത്തിലെത്താമെന്നും മോദി അറിയിച്ചു. നരേന്ദ്രമോദിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ. റാവലും ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് മിശ്രയും പുഷ്പചക്രം സമര്‍പ്പിച്ചു.
ആര്‍എസ്എസിനു വേണ്ടി പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് പുഷ്പചക്രം വച്ചു. സീമാകല്യാണ് ദേശീയ സഹസംയോജകന് എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് എം. ഗണേഷ്, വിഭാഗ് പ്രചാരക് എ. വിനോദ്, സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവ റാം, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.കെ. കുഞ്ഞ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി. ഹരികുമാര്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ജന്മഭൂമിക്കു വേണ്ടി ഡയറക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: