റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷപ്പെട്ട ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സി.ബി.ഐ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും ലാലു ജയിലിനു പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.ബി.ഐ തന്നോട് കാണിച്ച അനീതി വിശദീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചു ലാലു പരാമര്‍ശിച്ചു.
കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ചു വര്‍ഷത്തെ തടവാണ് ലാലുവിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: