ചിദംബരം
ഇക്കാലമത്രയും നേരിയൊരു
ആകാശക്കീറ് മാത്രമേ
എനിയ്ക്ക് കാണാമായിരുന്നുള്ളൂ.
എന്നാലിപ്പോഴെനിയ്ക്ക്
ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്ക്
മിഴി തുറക്കാം.
കണ് കുളിര്‍ക്കെ കാണാം.
എന്നാലന്നും ആകാശമുണ്ടായിരുന്നു.
എന്നാലിപ്പോള്‍…
സുന്ദരിയും സാത്വികയും
രാഗ ലോലുപയുമായ
അവളെയെനിക്കു കാണാം.
അവള്‍ക്കു കീഴെ എല്ലാം ശാന്തമാണ്.
വെള്ളരിപ്രാവുകള്‍ എങ്ങോട്ടോ
പറന്നകലുന്നു.
ഇര തേടിയാവാം
അല്ലെങ്കില്‍,
ഇണ തേടിയാവം.
– അംബികാ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: