ആലുവ: ഭാരതത്തില്‍ മത വിവേചനം ഇല്ലാത്തതുകൊണ്ട് ന്യൂനപക്ഷ സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി അമ്പാട്ടുകാവ് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിച്ച ഗസ്നിമാരും ഘോറിമാരും പുതിയ രൂപത്തില്‍ ക്ഷേത്ര കവര്‍ച്ചയ്ക്ക് മുതിരുമ്പോള്‍ ഹൈന്ദവ സമാജം സംഘടിത ശേഷിയിലൂടെ പ്രതികരിക്കാനുള്ള ശ്രമമാണ് ഹിന്ദുഐക്യവേദിയിലൂടെ നടത്തുന്നത്. ഹിന്ദുക്കളുടെ ആരാധന സാത്താനുള്ളതാണ് എന്ന് കളിയാക്കിയ മിഷനറിമാരുടെ വാക്കുകളാണ് ഇന്ന് സിപിഎം പാര്‍ട്ടി പ്ലീനങ്ങളില്‍ നിന്നും ഉയരുന്നത്. ജീവനും സ്വത്തും വിശ്വാസവും സംരക്ഷിക്കാന്‍ ജനാധിപത്യത്തില്‍ സംഘടിക്കേണ്ട ഗതികേടിലാണ് ഹൈന്ദവ സമാജം. ആറന്മുള വിമാനത്താവളത്തിന് വേണ്ടി ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം ചെറുതാക്കുന്നതിനും ഗോപുരം ഉയരം കുറക്കുന്നതിനുമെതിരെ ഹൈന്ദവ സമാജം ശക്തമായി എതിര്‍ക്കും. പൈതൃക ഗ്രാമമായ ആറന്മുളയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. സോമശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബു, സ്വാമി പുരന്ദരാനന്ദ, പി.സി.ബാബു, കെ.എസ്.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: