കൊച്ചി: കേരളത്തില്‍നിന്ന് അടുത്ത ലോക്സഭയില്‍ ബിജെപിക്ക് പാര്‍ലമെന്റംഗം ഉണ്ടാകണമെന്ന് ഗുജറാത്ത് കാര്‍ഷിക സഹകരണമന്ത്രി ബാബു ഭോവിരിയ. ഇന്ത്യയിലാകമാനം മോദി നേതൃത്വത്തിലുള്ള തരംഗം അലയടിക്കുകയാണ്. നാല് സംസ്ഥാന തെരഞ്ഞെടുപ്പിലും നാം ഇത് പ്രകടമായി കണ്ടു. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്ന പാര്‍ലമെന്റില്‍ കേരളത്തില്‍നിന്ന് ബിജെപിക്ക് പ്രതിനിധിയുണ്ടാകണം, അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചിയില്‍ ബിജെപി നേതൃ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഭോവിരിയ.
രാജ്യത്തെ യുവ വോട്ടര്‍മാര്‍ നരേന്ദ്രമോദിയുടെ ഭരണം ആഗ്രഹിക്കുന്നു. യുവജനതയുടെ ആഗ്രഹമാണ് ഭരണമാറ്റവും സത്ഭരണവും. ഇത് തിരിച്ചറിഞ്ഞ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തണം, മന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ദാര്‍വല്ലഭഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയും ഗുജറാത്തും ലോകശ്രദ്ധ പിടിച്ചുപറ്റും. ലോകാത്ഭുതം കാണുവാന്‍ ഒട്ടേറെ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തും. ഇത് ഇന്ത്യയുടെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തും. നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് അഖണ്ഡഭാരതം സൃഷ്ടിച്ച സര്‍ദാര്‍വല്ലഭഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഭാരതത്തിന്റെ ഐക്യത്തിന് മറ്റൊരു മുതല്‍ക്കൂട്ടായി മാറും. സമയബന്ധിതമായ പദ്ധതിയിലൂടെയുള്ള പട്ടേല്‍ പ്രതിമ സ്ഥാപിക്കല്‍ കാര്‍ഷികമേഖലയുടെയും നാടിന്റെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെയും അഭിമാനപ്രതീകമായി മാറും, മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു. ദക്ഷിണ സംസ്ഥാന സംയോജകന്‍ ഡോ. ലക്ഷ്മണന്, ദേശീയസമിതി അംഗം സി.കെ.പത്മനാഭന്, സ്റ്റാച്ചു ഓഫ് യൂണിറ്റി സംസ്ഥാന സംയോജകന്‍ വി.വി.രാജേഷ്, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ബിജെപി ഗുജറാത്ത് ഉപാധ്യക്ഷന്‍ ഐ.കെ.ജഡേജ, ബിജെപി ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, കെ.ആര്.ഉമാകാന്തന്‍, നേതാക്കളായ ജോര്‍ജ് കുര്യന്, ശോഭാ സുരേന്ദ്രന്, കൗണ്‍സിലര്‍ ശ്യാമള പ്രഭു, രമ രഘുനന്ദനന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സി.ജി.രാജഗോപാല്‍, പി.എം.വേലായുധന്, വി.വി.രാജന്, പി.സി.മോഹനന് മാസ്റ്റര്‍, കെ.പി.ശ്രീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: