ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജീപ്പ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പിതോരഗര ജില്ലയിലെ മുന്സിയാരിയിലാണ് അപകടം നടന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച കാലത്താണ് സംഭവം.
അപകടത്തില്‍ പരുക്കേറ്റവരെ പിതോരഗര, മുന്‍സിയാരി, തേജാം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: