ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് ദയനീയമായി പരാജയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്ത് കുറ്റപ്പെടുത്തി. ഒന്നര പതിതാറ്റാണ്ട് കാലം ദല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്ത്തിട്ടും തോറ്റത് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ഭിന്നിപ്പ് തന്നെയാണ്.
രണ്ടും രണ്ട് വഴിക്കായിരുന്നു എന്നാല്‍ ഒന്നിച്ചായിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്ന് ഷീല ദീക്ഷിത്ത് ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിനേതാവായ കേജ്രിവാളിനെതിരായും അഴിമതി ആരോപണങ്ങളുണ്ടായിരുന്നുവെന്നും അത് ജനങ്ങളുടെ മുന്നിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേജ്രിവാളിന് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോയെന്ന ചോദ്യത്തിന്, കേജ്രിവാള് തന്നെക്കാള്‍ ബുദ്ധിമാനായ വ്യക്തിയാണെന്നായിരുന്നു ഷീലയുടെ മറുപടി. ദല്‍ഹിയില്‍ സുസ്ഥിരമായ സര്‍ക്കാരാണ് തന്റെ ആഗ്രഹം. മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: