കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. 18 നാണ് സമാപനം. ഉത്സവത്തോടനുബന്ധിച്ച് ചെറുമുക്ക് വൈദികന് വല്ലഭന് അക്കിത്തിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മുറജപ ഹോമവും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിന് മുമ്പായി കലവറ നിറയ്ക്കല്‍, ഭജനസന്ധ്യ, സംഗീതാര്‍ച്ചന എന്നിവയും ഉണ്ടായി.
ഉത്സവത്തിന്റെ രണ്ടാം ദിവസം വെളുപ്പിന് 5.30 ന് മുറജപഹോമം 8 മണിക്ക് പാര്‍വതി ദേവിക്ക് കലശം ആടല്, 9 ന് പുരാണ പാരായണം, രാത്രി 7 ന് നൃത്തനൃത്യങ്ങള്‍. മൂന്നാം ദിവസം ബുധന്‍ രാവിലെ മുറജപഹോമം, 8 മണിക്ക് പാര്‍വതി ദേവിക്ക് കലശം ആടല്, 9 ന് ചാമുണ്ഡി ദേവിക്ക് കലശം ആടല്, രാത്രി 7 ന് നൃത്ത സന്ധ്യ. നാലാം ദിവസം വ്യാഴം രാവിലെ മുറജപഹോമം 8 മണിക്ക് പാര്‍വതി ദേവിക്ക് കലശം ആടല്, 9 ന് ഗണപതിക്ക് കലശം ആടല്, രാത്രി 7 ന് മേജര്‍ സെറ്റ് കഥകളി. അഞ്ചാം ദിവസം വെള്ളി രാവിലെ 10.30 ന് രാഹുദോഷ നിവാരണ പൂജ രാത്രി 7 ന് ഇരട്ടതായമ്പക. ഏഴാം ദിവസം ഞായര്‍ രാവിലെ 9 മുതല്‍ രവീന്ദ്ര സംഗീതോത്സവം ഉദ്ഘാടനം ആലപ്പി രങ്കനാഥ്, രാത്രി 7 ന് നൃത്തസന്ധ്യ. എട്ടാം ദിവസം തിങ്കള്‍ രാവിലെ 11 ന് ഉത്സവബലി, ഉച്ചക്ക് 12 ന് ഉത്സവബലി ദര്‍ശനം, രാത്രി 7 ന് ‘ദേവീമാഹാത്മ്യം’ ഭരതനാട്യം. ഒമ്പതാം ദിവസം ചൊവ്വ രാവിലെ 9 ന് ശീവേലി-ഒറ്റക്കോലില്‍ പഞ്ചാരി മേളം വൈകിട്ട് 5 ന് പകല്‍പ്പൂരം 6 ന് ഭക്തിഗാനോത്സവം രാത്രി 9 ന് പാതിരാപ്പൂചൂടല്‍ 11 ന് പള്ളിവേട്ട. പത്താംദിവസം ബുധന്‍ രാവിലെ 7 മുതല്‍ സമ്പൂര്‍ണ നാരായണീയ പാരായണം 9 ന് കൊടിയിറക്കല്‍. ആറാട്ടുബലി എഴുന്നള്ളത്ത്. എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: