ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ യോഗം വിളിച്ചു കൂട്ടി.
പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെപ്പറ്റി ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്നും തോല്‍വി അംഗീകരിക്കുന്നുവെന്നും അറിയിച്ച് എഐസിസി ആസ്ഥാനത്തു സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നു നടത്തിയ പത്രസമ്മേളനത്തിനു പിന്നാലെയാണ് നേതൃയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്ക് കാരണമായ പ്രവര്‍ത്തനത്തിലെ അപാകതകള്‍ കണ്ടെത്തി അതു പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും സോണിയ വ്യക്തമാക്കി. കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തേണ്ട സമയമായെന്ന് നേതാക്കന്മാരായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, മിലിന്‍ഡ് ഡിയോറ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: