മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്കുണ്ടായ വന്‍ വിജയം ഓഹരി വിപണയിലും പ്രതിഫലിച്ചു. 400 പോയിന്റ് ഉയര്‍ച്ചയോടെയാണ് വിപണി വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 21,326 പോയിന്റിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഉയര്‍ച്ചയുണ്ടായി. 103 പോയിന്റ് ഉയര്‍ന്ന് 6356ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രൂപയുടെ മൂല്യത്തിലും വര്‍ദ്ധനയുണ്ടായി. 51 പൈസയുടെ വര്‍ദ്ധനവോടെ 60.90 എന്ന നിലയിലാണ് രൂപയിപ്പോള്. നാലുമാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: