അഹമ്മദാബാദ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ. രമണ്‍ സിംഗിനും രാജസ്ഥാന് ബിജെപി പ്രസിഡന്റ് വസുന്ധര രാജെയ്ക്കും ദല്‍ഹിയിലെ ഡോ.ഹര്‍ഷവര്‍ദ്ധനേയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പ്രശംസ.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വന്‍വിജയത്തില്‍ അഭിനന്ദിക്കുന്നതിനായി ചൗഹാനെയും വസുന്ധരയെയും വിളിച്ചതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തില്‍ നരേന്ദ്ര മോദിക്കു ശേഷം ഒരു സംസ്ഥാനത്ത് മൂന്നാം വട്ടം ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ് ശിവരാജ്സിങ് ചൗഹാന്.
രാജസ്ഥാനിലെ ബിജെപി വിജയത്തില്‍ മോദി ഘടകം നിര്‍ണ്ണായകമായിരുന്നുവെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വസുന്ധരരാജെസിന്ധ്യ അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ കാഴ്ചവച്ച വികസനം മറ്റ് ഏത് സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാക്കാനാകുമെന്ന് മോദി ജനങ്ങളെ ബോധ്യപ്പെടുത്തി,വസുന്ധര പറഞ്ഞു.
ഇതിനിടെ,ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്ന് അണ്ണാ ഹസാരെ. അരവിന്ദ് കേജ്രിവാള് ഒരിക്കല്‍ മുഖ്യമന്ത്രിയാകുമെന്നും ഹസാരെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. എഎപി ആരുടെയും പിന്തുണ നേടരുത്, ആരെയും പിന്തുണക്കുകയുമരുത്. ആര്‍ക്കും ഭരിക്കാനായില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പു നടക്കട്ടെ, ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: