ന്യൂദല്‍ഹി: നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരസ്കാര (നോ വോട്ട്) വോട്ടുകള്‍ കുറവ്. മുന്‍ തെരഞ്ഞെടുപ്പിലെ അസാധു വോട്ടുകളുടെ അത്രയും എണ്ണം മാത്രമാണ് തിരസ്കാര വോട്ടുകള്‍ ഇത്തവണ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലാണ് കൂടുതല്‍ തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 4.6 ശതമാനം വോട്ട്. 0.5 ശതമാനം വോട്ട് ദല്‍ഹിയിലാണ്. ഇതാണ് ഏറ്റവും കുറവ്.
വോട്ടര്‍മാര്‍ക്ക് തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്കാന് താല്പര്യമില്ലാത്ത സമ്മതിദായകരാണ് തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. ഇതിനായി വോട്ടിങ് മെഷീനില്‍ പ്രത്യേക ബട്ടണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: